Home News സംസ്ഥാനത്തെ എല്ലാ ബസുകളിലും മാര്‍ച്ച് ഒന്നിനകം കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ ബസുകളിലും മാര്‍ച്ച് ഒന്നിനകം കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

34
0

മാർച്ച് ഒന്നിനകം സംസ്ഥാനത്തെ എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം. കൊച്ചിയിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മത്സരയോട്ടം അവസാനിപ്പിക്കാനും ക്രമം പരിശോധിക്കാനും വേണ്ട നടപടിക്രമങ്ങൾ സമയിതമാക്കും. ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ പരിശീലനം നൽകാനും തീരുമാനിച്ചു. കൊച്ചി നഗരം സംസ്ഥാനത്തെ സ്വകാര്യ ബസ്സപകടങ്ങളും മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിലായിരുന്നു ഗതാഗതമന്ത്രി ആൻറണി രാജു യോഗം വിളിച്ചത്. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷാ അതോറിറ്റി, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ, ബസ്സുടമ തൊഴിലാളികളുടെയും പ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുത്തു. മാർച്ച് ഒന്നിനകം സംസ്ഥാനത്തെ എല്ലാ ബസുകളിലും അകത്തും പുറത്തുമായി രണ്ട് ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ഇതിന്റെ പകുതിചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആർടിസിയിലും കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സരയോട്ടം അവസാനിപ്പിക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ച് ബസ്സുടമകളുടെ വരുമാനം പങ്കുവയ്ക്കണം. ബസ്സിൻറെ സമയക്രമം പരിശോധിക്കാൻ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ പരിശീലനവും മെഡിക്കൽ പരിശോധനയും നടത്താൻ തീരുമാനിച്ചു. ബസ്സുടമകൾ ഡ്രൈവർമാരുടെ ലൈസൻസ് കോപ്പികൾ ആർടിഒയെ ഏൽപ്പിക്കണം. ബസ്സുകളുടെ മുഴുവൻ സമയവും നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല വീതിച്ചുനൽകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

Previous articleമെഴ്സിഡീസ് ഡെർബിയിൽ എവർട്ടണെ ലിവർപ്പുളിന് ജയം
Next articleഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; 28 വരെ സാവകാശം