
പാറശാല ഷാരോൺ വധക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അ

മ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും 4ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ആണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടിയാൽ നാളെ പളുകിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും.