Home News ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു

ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു

36
0

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റേതാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം.ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചതിനെ തുടർന്നാണ് നടന് വിലക്കേർപ്പെടുത്തിയിരുന്നത്. രണ്ട് മാസം മുൻപാണ് ശ്രീനാഥ് ഭാസിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അവതാരക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കിയിരുന്നത്. വിലക്കിനെതിരെ മമ്മൂട്ടിയക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നെങ്കിലും വിലക്കു നീക്കുന്ന കാര്യത്തില്‍ പുനരാലോചനയില്ലെന്നായിരുന്നു സംഘടന മുൻപ് പറഞ്ഞിരുന്നത്. ഒടുവില്‍ രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഓണ്‍ലൈൻ ചാനൽ അവതാരക ശ്രീനാഥ് ഭാസിക്ക് മാപ്പ് നൽകിയതടക്കം പരിഗണിച്ച് സംഘടന വിലക്ക് പിൻവലിച്ചിരിക്കുന്നത്. കൊച്ചിയില്‍ സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതിനെത്തുടർന്നാണ് അവതാരക പൊലീസില്‍ പരാതി നല്‍കിയത്.തുടർന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കേസ് ഒത്തുതീര്‍പ്പായി. പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Previous articleശബരിമലയിൽ തീർഥാടക തിരക്ക് : 63, 130 പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്
Next articleസോളാർ പീഡന കേസ്; അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ