നടപ്പുവര്‍ഷം രാജ്യത്ത് ശമ്പളത്തില്‍ പത്തു ശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കാമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളവര്‍ധന ഇന്ത്യയിലായിരിക്കുമെന്നും ബ്രിട്ടീഷ്- അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ എയോണ്‍ പിഎല്‍സിയുടെ സര്‍വ്വേയില്‍ പറയുന്നു. ശന്വള വര്‍ധനയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയാണ് റിപ്പോര്‍ട്ടിന് ആധാരം.ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് ചാഞ്ചാട്ടം നിലനില്‍ക്കുകയാണ്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കാണ് ചാഞ്ചാട്ടത്തെ മുഖ്യമായി ആശ്രയിക്കുന്ന ഘടകം. 2022ല്‍ 21.4 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. ഈ സാഹചര്യത്തിലും നടപ്പുവര്‍ഷം രാജ്യത്ത് ശമ്പളത്തില്‍ ശരാശരി 10.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതില്‍ 10.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.തൊഴില്‍രംഗത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കി വരികയാണ്. ഈ വര്‍ഷം ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായിരിക്കും ഏറ്റവുമധികം ശമ്പളം കൂട്ടി നല്‍കാന്‍ സാധ്യത കൂടുതല്‍. ഇ -കോമേഴ്‌സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 12.2 ശതമാനത്തിന്റെ വര്‍ധനയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്. സര്‍വീസ് മേഖലയില്‍ ഇത് 11.2 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ കഴിഞ്ഞാല്‍ ഈ വര്‍ഷം ശമ്പളത്തില്‍ ഏറ്റവുമധികം വര്‍ധന ഉണ്ടാവാന്‍ സാധ്യതയുള്ള രാജ്യം ബ്രസീല്‍ ആയിരിക്കും. 7.2 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യ, ചൈന എന്നിവയായിരിക്കും തൊട്ടുപിന്നില്‍. യഥാക്രമം 6.7,6.3 ശതമാനം എന്നിങ്ങനെയായിരിക്കും വര്‍ധനയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു