സന്നിധാനത്തും, മാളികപ്പുറത്തും മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തി തിരുവതാംകൂർ ദേവസ്വം ബോർഡ്. പടികയറുന്നതിന് മുൻപ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് നിർദ്ദേശം. സുരക്ഷയുടെ ഭാഗമാണ് തീരുമാനമെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം മുതലാണ് സന്നിധാനത്തും, പരിസരത്തും മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിച്ച് തുടങ്ങിയത്. നടപ്പന്തൽ കഴിഞ്ഞ് പടികയറുന്നതിന് മുൻപായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് നിർദേശം. ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷമെ മൊബൈൽ ഓൺ ചെയ്യാൻ അനുവദിക്കു. ദേവസ്വം ബോർഡിൻ്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സോപനത്തിന് ചുറ്റും മൊബൈൽ ഉപയോഗത്തിന് നേരത്തെ മുതൽ നിരോധനം ഉണ്ടെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. ഉച്ചഭാക്ഷിണിക്കൊപ്പം ഡിജിറ്റൽ ബോർഡിലൂടെയും നിരോധന വിവരം അറിയിക്കാനാണ് ബോർഡിൻ്റെ തീരുമാനം