തുടർച്ചയായി മൂന്നാം ദിവസവും ശബരിമലയിൽ അഭൂതപൂർവമായ തീർഥാടക തിരക്ക്. ദർശനത്തിനും നെയ് ഭിഷേകത്തിനുമായി മണിക്കൂറുകൾ കാത്തു നിന്നാണ് തീർത്ഥാടർ ദർശനം നടത്തി മലയിറങ്ങുന്നത്.63,000 ലതികം തീർത്ഥാടകരാണ് വെർച്വൽ ക്യൂവഴി ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്.
പുലർചെ മൂന്നിന് നട തുറന്നത് മുതൽ സന്നിധാനത്തേക്ക് നിലക്കാത്ത തീർഥാടക പ്രവാഹമാണ്. 63, 130 പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. സ്പോട്ട് ബുക്കിംഗ് കൂടി ചേരുമ്പോൾ തീർഥാടകരുടെ എണ്ണം എൺപതിനായിരം കടക്കും.തിരക്ക് ഏറിയതോടെ സുരക്ഷാ സേനകളും ജാഗ്രതയിലാണ്. ദർശനത്തിനും നെയ് ഭിഷേകത്തിനുമായി മണിക്കൂറുകളാണ് തീർത്ഥാടർ കാത്ത് നിൽക്കുന്നത്.വെള്ളിയാഴ്ച മുതലാണ് ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിച്ചത്. ഇന്നലെ മാത്രം തൊണ്ണൂറായിരത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്.നിലവിൽ ഇതര സംസ്ഥാനത്തിനുള്ള തീർഥാടകരാണ് സന്നിധാനത്തിൽ എത്തുന്നതിൽ ഭൂരിപക്ഷവും. വൃശ്ചികം 12 കഴിയുന്നതോടെ കൂടുതൽ മലയാളി തീർഥാടകരും സന്നിധാനത്തേക്കെത്തും.