ശബരിമലയിൽ കാണിക്കയിനത്തിൽ ലഭിച്ച മുഴുവൻ നാണയങ്ങളും എണ്ണി മാറ്റിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാണയങ്ങൾ, വ്യത്യസ്ത ഭാരതൂക്കമുള്ളതിനാൽ പൂർണമായും ജീവനക്കാരെ ഉപയോഗിച്ചാണ് എണ്ണൽ നടപടികൾ പൂർത്തിയാക്കി തെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ പറഞ്ഞു. ശബരിമലയിൽ കാണിക്ക ഇനത്തിൽ ലഭിച്ച നാണയങ്ങളുടെ എണ്ണതിട്ടാപ്പടുത്തൽ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പൂർത്തിയായത്. നാണയങ്ങൾ എണ്ണു തീർക്കുന്ന കാര്യത്തില്ല അടുത്തിടെ അനിശ്ചിതത്വം കടന്നു കൂടിയപ്പോൾ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതോടെ 600 ഓളം ജീവനക്കാരെ നിയോഗിച്ചായിരുന്നു എണ്ണൽ നടപടികൾ. . ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങൾ വേർതിരിക്കാനായി യന്ത്രത്തിലിട്ടശേഷം അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ചായിരുന് നു എണ്ണിത്തിട്ടപ്പെടുത്തിയത്. ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാൽ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ജീവനക്കാരെ മാത്രം ഉപയോഗിച്ച് നാണയം എണ്ണി മാറ്റിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്പറഞ്ഞു. ഈ മാസം 5 ന് ശേഷം ആണ് എണ്ണൽ പുനരാരംഭിച്ചത്. 20 കോടി രൂപയോളം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണറോടും ‘ദേവസ്വം വിജിലൻസ് വിഭാഗത്തോടും നേരത്തെ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നിലവിൽ എണ്ണി തീർന്ന സാഹചര്യത്തിൽ തൽസ്ഥിതി ചൂണ്ടിക്കാണിക്കുള്ള റിപ്പോർട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് കൈമാറും.