ശബരിമലയലിൽ ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു. ശബരിമല തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിന് വേണ്ടിയുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം കൈകൊണ്ടത്. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. പരമാവധി 90 പേർക്ക് മാത്രമേ ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറാൻ സാധിക്കുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.പമ്പയിൽ പാർക്കിംഗ് കോടതി അനുവദിക്കുന്നില്ല. നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. നിലക്കലിലും പമ്പയിലും ടോയ്ലറ്റ് സംവിധാനം സൗജന്യമായി നൽകും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. ഒരുക്കാവുന്ന പരമാവധി സൗകര്യം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള ആകെ വരുമാനം 138 കോടി രൂപയാണ്. 350 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയം മാത്രമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
Home News ശബരിമലയലിൽ ദർശന സമയം1മണിക്കൂർ കൂടി വർധിപ്പിച്ചു: പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും