Home News ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും

47
0

രാജ്യത്തെ ബാങ്ക് ജീവനക്കാർ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോർട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഐ.എ.) ആണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല.ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജോലികൾ പുറം കരാർ നിർബന്ധിത സ്വകാര്യതയെയും നിക്ഷേപത്തിൻറെയും സ്വകാര്യതയെ ബാധിക്കുമെന്നും പുതിയ നിയമനങ്ങൾ കുറയ്ക്കുമെന്നും എ.ഐ.ബി.ഐ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു. പല ബാങ്കുകളും നിയമ ലംഘനം നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിൻറെ നിർദ്ദേശങ്ങൾ മാനേജ്മെന്റുകൾ പാലിക്കുന്നില്ലെങ്കിൽ ഇൻഡസ്ട്രിയിൽ ഡസ്പ്യൂട്ട് ആക്റ്റ് ലംഘിക്കുന്ന മാനേജ്മെൻറ് മെന്റുകൾ ജീവനക്കാരെ നിർബന്ധിച്ച് സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Previous articleകായല്‍ ഭൂമി കയ്യേറ്റം; ജയസൂര്യക്ക് സമന്‍സയച്ച് വിജിലന്‍സ് കോടതി
Next articleപൊലീസ് തലപ്പത്ത് അഴിച്ചുപണി; തൃശൂർ, കണ്ണൂർ പൊലീസ് കമ്മീഷണർമാരെ മാറ്റി