വ്യാജക്കത്ത് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യാരാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയം ഗൗരവതരമെന്നും കത്തിന്റെ ഉറവിടം പരിശോധിക്കണം മേയര്‍ ആവശ്യപ്പെട്ടു. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സി പി ഐ എമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന്കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.വി്വാദങ്ങളുടെ പശ്ചാത്തലത്തില്‍ കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ നിലപാട്. തിരുവനന്തപുരത്ത് എത്തിയ മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സി പി ഐ എമ്മിനില്ല,ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.ഗൗരവതരമായ വിഷയമായതിനാലാണ്് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കിയതെന്ന് പറഞ്ഞ മേയര്‍, പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണ്ട കാര്യങ്ങള്‍ നേതൃത്വത്തെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.