Home News വോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി:അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

വോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി:അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

38
0

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പൊത്തവർക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എട്ടിന് അവസാനിച്ച തീയ്യതിയാണ് നീട്ടിയത്. അർഹരായ മുഴുവൻ ആളുകളേയും ചേർക്കുന്നതിനും മരണപ്പെട്ടവരെയും താമസം മാറിയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്നും അറിയിച്ചു. വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ, നാഷനൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി വോട്ട് ചേർക്കാം. അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

Previous articleമൂന്ന് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു
Next articleപ്രളയകാലത്ത് കേരളത്തിന്‌ ഭക്ഷ്യധാന്യം സൗജന്യമല്ല: നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ