Home News വി സി മാരെ പുറത്താക്കാനുള്ള ഗവർണ്ണറുടെ നീക്കം: ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

വി സി മാരെ പുറത്താക്കാനുള്ള ഗവർണ്ണറുടെ നീക്കം: ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

92
0

വി സി മാരെ പുറത്താക്കാനുള്ള ഗവർണ്ണറുടെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വി സി മാർക്ക് ഗവർണർ നൽകിയ ഷോക്കോസ് നോട്ടീസിലെ തുടർ നടപടികൾ കോടതി തടഞ്ഞു.
വി സിമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.   പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്തു വി സിമാർ നൽകിയ ഹർജിയിലാണ്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ അന്തിമതീർപ്പ് ഉണ്ടാകുന്നതു വരെ ഗവർണർ അന്തിമതീരുമാനം എടുക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചാൻസലറുടെ നോട്ടീസിന് പത്ത് വി സി മാരും മറുപടി നൽകിയതായും വി സി മാരെ ഹിയറിംഗിന് വിളിക്കുമെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിന് ഗവർണർ 3 ദിവസത്തെ സാവകാശം തേടി. തുടർന്ന് ഹർജി കോടതി 17നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ വി സി മാർക്കെതിരെ തുടർനടപടികൾ പാടില്ലെന്നും ഗവർണർ അന്തിമ തീരുമാനം എടുക്കരുതെന്നും ഇടക്കാല ഉത്തരവിലുണ്ട്.സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമായിരുന്നു നോട്ടീസിൻ്റെ ഉള്ളടക്കം. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ഗവർണറുടെ കത്ത് നിയമപരമല്ലെന്ന് കണ്ട് നേരത്തെ റദ്ദാക്കിയിരുന്നു.

Previous articleവള്ളിചെരുപ്പ്: ചിത്രീകരണം പൂർത്തിയായി
Next articleവാണിജ്യ പാചകവാതക സിലിണ്ടർ: ഇൻസെന്റീവുകൾ പിൻവലിച്ച് കേന്ദ്രസർക്കാർ