Home News വിഴിഞ്ഞം സമരം: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയകരം

വിഴിഞ്ഞം സമരം: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയകരം

33
0

വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയം. വിഴിഞ്ഞം തുറമുഖസമരം പിന്‍വലിച്ച് സമരസമിതി. സമരം അവസാനിപ്പിക്കുന്നൂവെന്ന് ഫാ.യൂജിന്‍ പെരേര. തുറമുഖ നിര്‍മ്മാണം തടയില്ല. ചര്‍ച്ചകള്‍ തരുമെന്നും സമരസമിതി. സമരസമിതിയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വം പരിഗണിച്ചെന്നും സമരക്കാര്‍. മന്ത്രിസഭാ ഉപസമതിയുടെ തുടര്‍ച്ചയായ സമവായ ചര്‍ച്ചകള്‍, മുഖ്യമന്ത്രി നിയസഭയില്‍ എടുത്ത മത്സതൊഴിലാകളികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍. അവസാനം മുഖ്യമന്ത്രി തന്നെ സമരക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ ഫലം കണ്ടു, 140 ദിവസമായി തുടരുന്ന സമരം പിന്‍വലിച്ച് സമരസമിതിയുടെ പ്രഖ്യാപനം. വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ വാടക 5,500 മതിയെന്നും സിഎസ്ആര്‍ ഫണ്ടിലെ 2500 രൂപ വേണ്ടെന്നും സമരസമിതി വ്യക്തമാക്കി. അതേസമയം ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ നേതാക്കള്‍ പറഞ്ഞു.

Previous articleസംസ്ഥാന സ്കൂൾ കായികമേള: കിരീടം സ്വന്തമാക്കി പാലക്കാട്‌
Next articleശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി