വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിന് പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുൻ ഉത്തരവ് നടപ്പാക്കിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. എന്നാൽ ഉത്തരവ് നടപ്പായില്ലെന്ന് ഹർജിക്കാരായ അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപ്പന്തൽ നീക്കം ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ വൃദ്ധരും ഗർഭിണികളുമടക്കമുളളവർ സമരപ്പന്തലുണ്ടെന്ന് സർക്കാർ അറിയിച്ചു. നിർമാണസാമഗ്രികളുമായി വാഹനങ്ങളെത്തിയാൽ തടയില്ലെന്ന് സമര സമിതിയും വ്യക്തമാക്കി. പദ്ധതി നിർമ്മാണത്തിന് സംരക്ഷണമൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തു. നിർമ്മാണ പ്രവർത്തനത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി