Home News വിഴിഞ്ഞം തുറമുഖ നിർമ്മാണം: ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണം: ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

78
0

വിഴിഞ്ഞം തുറമുഖ നിർമ്മാണം സമരക്കാർ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരപന്തൽ ഉടൻ പൊളിച്ചുമാറ്റാൻ സമരക്കാർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. പന്തൽ പൊളിക്കുന്നതിന് സമരക്കാർക്ക് കോടതി നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും കോടതിയിൽ എത്തുന്നത്. കർശന നടപടിയിലേക്ക് കടക്കാൻ ഹൈക്കോടതിയെ നിർബന്ധിക്കരുതെന്ന് ജസ്റ്റിസ് അനു ശിവരാമൻ സമരക്കാർക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വൈദികർ കാണുന്ന സമരക്കാർക്കെതിരെ കടുത്ത വിമർശനവും കോടതി നടത്തി. ക്രമസമാധാനം തകർത്ത് സർക്കാരിനെതിരെ വിലപേശാനാണ് നീക്കമെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സമരം മൂലം പദ്ധതി നിർമ്മാണം തടസ്സപ്പെട്ടു,

Previous articleസംസ്ഥാനത്ത് വരും മണിക്കൂറിൽ വ്യാപക മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്
Next articleതടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം; അടിയന്തര സഹായം തേടി ജീവനക്കാർ