Home News വില്പന നികുതി കുറച്ചു; സംസ്ഥാനത്ത് വൈൻ വില കുറയും

വില്പന നികുതി കുറച്ചു; സംസ്ഥാനത്ത് വൈൻ വില കുറയും

44
0

സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സർക്കാർ. കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന അധിക വിൽപന നികുതി‌യാണ് പിൻവലിച്ചത്. ഇതോടെ വിൽപന നികുതി 112 ശതമാനത്തിൽനിന്ന് 82 ശതമാനമായി. ഇന്ന് മുതൽ വൈനിന്റെ വില കുറയും.വൈനിന്റെ വില്പന നികുതി കുറയ്ക്കാൻ നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡിസംബർ ഒന്നു മുതൽ ഇതിന് പ്രാബല്യം നൽകാൻ ഇന്നലെയാണ് ബെവ്കോയ്ക്ക് നിർദ്ദേശം ലഭിച്ചത്. വ്യത്യാസം നിലവിൽ വന്നതോടെ 400 രൂപയുടെ ഒരു ലീറ്റർ വൈനിന് 50 രൂപ കുറയും.

Previous articleലോകകപ്പില്‍ വൻ ട്വിസ്റ്റ്‌: കരുത്തന്മാരായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്ത്
Next articleകെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു