ദുബായിൽ വിമാനത്തിൽ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു .വിമാനത്തിൽ അസ്വാഭാവികമായി പെരുമാറിയ ഷൈൻ ടോം ചാക്കോയെ വിമാനത്തിലെ ജീവനക്കാർ വിമാനത്തിൽ നിന്ന് ഇറക്കി വിടുകയും വിമാനത്താവള പൊലീസിനു കൈമാറുകയും ചെയ്തു. ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു ഷൈൻ ടോം ചാക്കോ . വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കി. പിന്നീട് വിമാനത്താവളത്തിലെ പൊലീസിനു കൈമാറി . ഈ വിമാനത്തിൽ ഷൈൻ ടോമിന് യാത്ര ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹത്തെ പിന്നീട് നാട്ടിലേക്ക് എത്തിക്കുമെന്നും ഷൈൻ ടോമിനൊപ്പം ഉണ്ടായിരുന്ന സംവിധായകൻ എം. എ. നിഷാദ് പറഞ്ഞു. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്. ഇന്നലെ രാത്രി സിനിമയുടെ മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ, സമയത്ത് വിമാനത്താവളത്തിൽ എത്താത്തതിനാൽ അദ്ദേഹത്തിനു ഇന്നു ഉച്ചയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു.