വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ഇകഴ്ത്തി കാട്ടാൻ ശ്രമമെന്ന് മുഖ്യമന്ത്രി. കേരളത്തിൽ നിന്ന് പ0നാവശ്യത്തിന് വിദേശത്തു പോകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വർഷം തോറും സംസ്ഥാനത്തെ അക്കാദമിക് രംഗത്ത് സർക്കാർ സൃഷ്ടിക്കുന്ന മാറ്റം വിജയകരമായി മാറിയെന്നും ,
ചില മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചരണത്തിൽ വീണു പോകരുതെന്നും മുഖ്യമന്ത്രിയുടെ ഉപദേശം.അങ്കമാലിയിൽ നടക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഉച്ചകോടിയിൽ, വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. മുഖ്യമന്ത്രി . ,മെഡിക്കൽ , എൻജിനീയറിങ് മേഖലകളിൽ നിന്നുള്ള ചോദ്യങളായിരുന്നു വേദിയിൽ നിന്നുയർന്നത്. നൂതന സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ഫിഷറീസ് മേഖലയിലെ സമൂല മാറ്റം,മത്സ്യ ബന്ധന യാനങ്ങളിൽ മണ്ണെണ്ണയ്ക്കു പകരം എൽ പി ജി എൻജിനുകൾ കൊണ്ടുവരാൻ ആലോചനയെന്ന് മുഖ്യമന്ത്രി കൂട്ടി ചേർത്തു.സംസ്ഥാനത്ത് ആയൂർവേദത്തിന് ഗവേഷണ സ്ഥാപനങ്ങൾ ഒരുങ്ങുന്നുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി വിദ്യാർത്ഥികളുമായുള്ള ശയവിനിമയം അവസാനിപ്പിച്ചത്. മന്ത്രി ആർ.ബിന്ദു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.