Home News വിദ്യാർത്ഥികൾക്ക്‌  സൗകര്യമുള്ളപ്പോൾ വന്ന് കയറാൻ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല: ആരോഗ്യ സർവകലാശാല

വിദ്യാർത്ഥികൾക്ക്‌  സൗകര്യമുള്ളപ്പോൾ വന്ന് കയറാൻ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല: ആരോഗ്യ സർവകലാശാല

17
0
വിദ്യാർത്ഥികൾക്ക്‌  സൗകര്യമുള്ളപ്പോൾ വന്ന് കയറാൻ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ .
കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണണം. പഠിക്കാനാണ് കുട്ടികളെ ഹോസ്റ്റലിൽ നിർത്തിയിരിക്കുന്നതെന്നും   ആരോഗ്യ സർവകലാശാല കോടതിയിൽ സത്യവാങ്മൂലം  അറിയിച്ചു.  കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിലാണ് ആരോഗ്യ സർവകലാശാലയുടെ വിശദീകരണം.
ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാനുള്ള വിലക്കിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ  നൽകിയ ഹർജിയിലാണ് , ഹോസ്റ്റലുകൾ, ടൂറിസ്റ്റു ഹോമല്ലെന്  ആരോഗ്യ സർവ്വകലാശാല മറുപടി നൽകിയത്. രാതി 9.30 ന് ശേഷവും ക്യാംപസിനകത്തെ റീഡിംഗ് റൂം ഉപയോഗിക്കാനും ഹോസ്റ്റലിന് പുറത്തിറങ്ങാനും  അനുവാദം വേണമെന്ന് ഇന്നും കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം  പ്രായോഗികമല്ലന്ന്  സർക്കാർ കോടതിയെ ധരിപ്പിച്ചു.  തുടർന്ന് ,ഹോസ്റ്റൽ സമയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറിനിറക്കിയ സർക്കാർ ഉത്തരവ്  എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾമാരും നടപ്പിലാക്കണമെനന് കോടതി നിർദേശിച്ചു.  രാത്രി 9 30ന് ക്യാമ്പസ് ഹോസ്റ്റലിൽ അകത്ത് ഉണ്ടായിരുന്നവരും എന്നാൽ 9 30 ന് ശേഷം പുറത്തു പോകാൻ ആഗ്രഹിക്കുന്നതുമായ വിദ്യാർഥിനികൾക്ക് കൂടി അനുവാദം കൊടുക്കാൻ പറ്റുമോ എന്നത് സംബന്ധിച്ച് സർക്കാർ അഭിപ്രായമറിയിക്കണമെന്ന് ഹർജി പരിഗണിച്ച  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജി വീണ്ടും  മറ്റെന്നാൾ പരിഗണിക്കാനായി മാറ്റി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ രാത്രി 9.30ന് ശേഷം നിയന്ത്രണങ്ങൾ ബാധകമാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം രാത്രി 9.30ന് ശേഷം മൂവ്മെന്റ് റജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാം. രണ്ടാം വർഷം വിദ്യാർത്ഥികൾക്കാണ് ഇത്  ബാധകമെന്നും  മൂവ്മെന്റ് റജിസ്റ്റർ കാണാനുള്ള അവകാശം മാതാപിതാക്കൾക്കും ലഭ്യമാക്കുകയും ഒപ്പം   പെൺകുട്ടികൾക്കു മാത്രമായി നിയന്ത്രണം കൊണ്ടുവരുന്ന സ്ഥിതി മാറണമെന്നും  കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Previous articleവൈദ്യുതി തൂണില്‍ പരസ്യം പതിച്ചാൽ ക്രിമിനല്‍ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി
Next articleഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: 11 ട്രെയിനുകൾ വൈകി ഓടുന്നു