Home News വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദേശം

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദേശം

26
0

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ അറിയിച്ചു. കോവിഡ് കേസുകളിൽ ജനിതക പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്‍കി.ചൈന, അമേരിക്ക, ജപ്പാന്‍, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം യോഗം ചേർന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കോവിഡ് അവ സാനിച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 27 മുതൽ 28 ശതമാനം ആളുകൾ മാത്രമാണ് മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളത്. മുൻകരുതൽ ഡോസ് എടുക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും മാസ്ക് ഉപയോഗിക്കണമെന്നും നീതി ആയോഗ് അംഗം ഡോ വി കെ പോൾ പറഞ്ഞു. രോഗം സ്ഥിരീകരിച്ച സാമ്പിളുകൾ നിർബന്ധമായും ജനിതക ശ്രേണീകരണത്തിന് അയക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.അതെ അതെ സമയം വിമാന സർവീസുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ

Previous articleറബ്ബർ കർഷകർക്ക് തിരിച്ചടിയായി നീതി ആയോഗിന്റെ ശുപാർശ
Next article‘തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം’; പ്രഖ്യാപനവുമായി കേന്ദ്രം