Home News വിദഗ്ദ്ധ ചികിൽസക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

വിദഗ്ദ്ധ ചികിൽസക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

47
0

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ  വിദഗ്ദ്ധ ചികിൽസക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ഉമ്മൻചാണ്ടിക്ക് ചികിൽസ നിഷേധിച്ചിട്ടില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. ചികിൽസയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ദ്ധ ചികിൽസക്കായി നാളെ ബംഗ്ളുരുവിലേക്ക് മാറ്റും. ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ചികിൽസക്ക് വേണ്ട ഏർപ്പാടുകൾ  എ ഐ.സി സി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിൽസയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തി.മികച്ച ചികിൽസ ലഭ്യമാക്കിയിട്ടുണ്ട്. കാര്യങ്ങളെല്ലാം പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Previous articleവന്യമൃഗ ശല്യത്തിൽ കർഷകർക്ക് അനുകൂലമായി നിയമഭേദഗതി കൊണ്ടുവരും: എ. കെ. ശശീന്ദ്രൻ
Next articleമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു