Home News വികസന പദ്ധതികൾ:പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുൻഗണനയെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികൾ:പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുൻഗണനയെന്ന് മുഖ്യമന്ത്രി

37
0

വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും സര്‍ക്കാരിന് മുന്തിയ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരത്തില്‍ നിയസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി മുഖ്യമന്ത്രി .ഫ്ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും.
2 മാസത്തെ വാടക മുന്‍കൂറായി നല്‍കുമെന്നും മുഖ്യമന്ത്രി.സമരം രമ്യമായി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവക്ക് നിയസഭയില്‍ മുഖ്യമന്ത്രിയുടെ പ്രശംസ. സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥയും തുടര്‍ നടപടികളും വിശദീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന തീരാശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നല്‍കും.സമരം രമ്യമായി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ ക്ലിമ്മിസ് ബാവയെ നിയസഭയില്‍ മുഖ്യമന്ത്രി പ്രശംസിച്ചു.

Previous articleറിപ്പോ നിരക്കില്‍ അഞ്ചാം തവണയും വര്‍ധന; വായ്പാ പലിശ ഇനിയും ഉയരും
Next articleപാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി