വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനെതിരായ വ്യാജ പ്രചരണങ്ങളെ യുവസമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഉച്ചകോടി അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രണ്ടായിരത്തോളം പ്രൊഫഷണൽ വിദ്യാർത്ഥികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് . കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണെന്നും വ്യവസായ സൗഹൃദമല്ലന്നും ചിലർ പ്രചരിപ്പിക്കുന്നുവെന്നും യുവ സമൂഹം അത് മുഖവിലക്കെടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോകുന്ന പ്രവണതയുണ്ട്. പ0നത്തോടൊപ്പം തൊഴിലും ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ് അവിടുത്തെ ആകർഷണീയത. കേരളത്തിലും അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുവെന്നാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത് .
ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയ്മാർ പത്മഭൂഷൺ ഡോ. കൃഷ്ണ എല്ല മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരുന്നു. പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഉച്ചകോടി മൂന്നാം പതിപ്പിൽ രണ്ടായിരത്തോളം പ്രൊഫഷണൽ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.