വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവുകൾ പിൻവലിച്ച് കേന്ദ്രസർക്കാർ . 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിൻവലിച്ചു. ഇതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇന്‍സെന്‍റീവ് പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ക്ക് പാചക വാതകം വാങ്ങേണ്ടി വരും.ഇൻസെന്റീവ് പിൻവലിച്ചതോടെ ഇതുവരെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില ഇനി 1748 രൂപയാകും. ഇക്കഴിഞ്ഞ നവംബർ ഒന്നിന് പാചകവാതക വില കുറച്ചിരുന്നെങ്കിലും വീണ്ടും ഹോട്ടലുകാരെ ദുരിതത്തിൽ ആക്കുന്നതാണ് ഏതു സർക്കാറിന്റെ ഈ നിലപാട്. കഴിഞ്ഞ മൂന്നു മാസങ്ങളിൽ 300 രൂപയോളം വർദ്ധനവാണ് വാണിജ്യ പാചക വാചക സിലിണ്ടർ ഉണ്ടായത്. സാധാരണ ജനങ്ങളെയും ഹോട്ടലുടമകളെയും ഒരുപോലെ ബാധിക്കുന്നതാണ് കേന്ദ്രസർക്കാർ നിലപാട് . ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.പാചക വാതക സബസിഡികൾ കേന്ദ്രസർക്കാർ വെട്ടി കുറയ്ക്കുന്നതിനിടയിലാണ് ഇത്തരമൊരു നടപടി കൂടെ ഉണ്ടാകുന്നത് . 2019- 20 കാലയളവിൽ 24ആയിരത്തിൽ അധികം കോടി രൂപയുടെ സബ്‌സിഡി നൽകിയ സ്ഥാനത്തു 2021- 22 സാമ്പത്തിക വർഷത്തിൽ ആകെ നൽകിയത് 242 കോടി മാത്രമാണ്.