KSRTC യിൽ വരുമാനത്തിനനുസരിച്ച് ശമ്പളമെന്ന നിർദ്ദേശത്തിൽ ചർച്ച പരാജയം… മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ, യൂണിയനുകളുടെ തീരുമാനം എതിർത്തു… അതേസമയം സിഐടിയു സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ ടാർഗറ്റ് നിർദ്ദേശം മുന്നോട്ട് വച്ചത്. ഇക്കാര്യം മാനേജ്മെന്റ്, യൂണിയനുകളുമായി ചർച്ച ചെയ്തു. ചർച്ചയിൽ ടാർഗറ്റ് നിർദ്ദേശത്തെ യൂണിയനുകൾ പൂർണമായും എതിർത്തു. നിർദ്ദേശം അംഗീകരിക്കില്ലെന്ന് സിഐടിയുവും, പരിഷ്കാരങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ബിഎംഎസും, ടിഡിഎഫും പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. അതേസമയം ടാർഗറ്റിനെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചു. 28 ആം തിയതി ചീഫ് ഓഫീസിന് മുന്നിലാണ് സമരം. ബിഎംഎസും ടിഡിഎഫും സമരം പ്രഖ്യാപിക്കുമെന്ന് സൂചന. ടാർഗറ്റ് തികയ്‌ക്കുന്നവർക്ക് മുഴുവൻ ശമ്പളവും മറ്റുള്ളവർക്ക് അതിന് അനുസരിച്ചുള്ള ശമ്പളവും നൽകാനാണ് KSRTC ആലോചന.