Home News വന്യമൃഗ ശല്യത്തിൽ കർഷകർക്ക് അനുകൂലമായി നിയമഭേദഗതി കൊണ്ടുവരും: എ. കെ. ശശീന്ദ്രൻ

വന്യമൃഗ ശല്യത്തിൽ കർഷകർക്ക് അനുകൂലമായി നിയമഭേദഗതി കൊണ്ടുവരും: എ. കെ. ശശീന്ദ്രൻ

39
0

സംസ്ഥാനത്തെ വന്യമൃഗ ശല്യത്തിൽ കേന്ദ്രം കർഷകർക്ക് അനുകൂലമായി നിയമഭേദഗതി കൊണ്ടുവരണമെന്ന് വനംമന്ത്രി എ. കെ. ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടില്ലെന്നല്ല താൻ നിയമസഭയിൽ പറഞ്ഞതെന്നും ശാസ്ത്രീയ പഠനം അടുത്തിടെ നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയതെന്നും മന്ത്രി അറിയിച്ചു. കർഷകർക്ക് അനുകൂലമായി കേന്ദ്ര വന നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും  കൂടി സംരക്ഷണം വേണം.  വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടില്ലെന്നല്ല നിയമസഭയിൽ പറഞ്ഞത്. 2018 ന് ശേഷം ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ ഹരികുമാറിൻ്റെ ആത്മഹത്യ പോലീസ് അന്വേഷണം  നടക്കുന്നുണ്ട്. ഏത് അന്വേഷണം ആവശ്യപ്പെടാനും കുടുംബത്തിന് അർഹതയുണ്ട്. കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Previous articleവികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കാനാണ് സർക്കാർ ശ്രമം: മുഖ്യമന്ത്രി
Next articleവിദഗ്ദ്ധ ചികിൽസക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും