വടക്കാഞ്ചേരി യൂണിടക്ക് കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും കോടതിയിൽ ഇഡി വാദം ഉന്നയിച്ചു. ചോദ്യം ചെയ്യലിൽ പരാതിയില്ലെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു.അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എം.ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ ശിവശങ്കറിൻ്റെ വ്യാപ്തി കൂടുതലുണ്ടെന്ന് പ്രത്യേക സിബിഐ കോടതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വാദിച്ചു. തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി കോടതിയിൽ അറിയിക്കുകയായിരുന്നു.തുടർന്നാ ണ് 4 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടികൊണ്ട് കോടതി ഉത്തരവിട്ടത്. നിശe ചിത ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നു കോടതി പറഞ്ഞു. നിലവിൽ സ്വപ്ന സുരേഷിൻ്റെ വാട്നാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ചോദ്യം ചെയ്യൽ. അതിനാൽ തന്നെ മറ്റ് പങ്കാളിത്തം ഇ.ഡിയ്ക്ക് കണ്ടെത്താനായിട്ടില്ല. ശിവശങ്കറി ന്റെയും സ്വപ്നയുടെയും വാട്സ് ആപ്പ് ചാറ്റുകളിലെ പരാമർശങ്ങളിൽ വ്യക്തത തേടും. അതേ സമയം, ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പരാതിയില്ലെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയേക്കും