ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ തോൽവിയിൽ പ്രതികരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. ലോകകപ്പ് കിരീടം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി തന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ചു. എന്നാൽ അതിൽ വിജയം നേടാനായില്ല. അതിൽ വിഷമമുണ്ട്. കഴിഞ്ഞ 16 വർഷത്തിനിടയിൽ അഞ്ചു തവണ ലോകകപ്പ് കളിക്കാനുള്ള ഭാഗ്യമുണ്ടായി. പോർച്ചുഗൽ ടീമിന് ഒരു ലോക കപ്പ് എന്ന തന്റെ സ്വപ്നം അവസാനിച്ചിട്ടില്ല. എന്നാൽ ഈ ലോകകപ്പിലെ ആ പ്രതീക്ഷകൾ അസ്തമിച്ചു. തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും കളിക്കളത്തിനകത്തും പുറത്തും തനിക്ക് പിന്തുണ നൽകിയ സഹകളിക്കാർക്കും രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ക്രിസ്റ്റിയാനോ വ്യക്തമാക്കി.