Home News ലൈഫ് മിഷൻ  കോഴ: എം ശിവശങ്കർ അഞ്ചാം പ്രതി

ലൈഫ് മിഷൻ  കോഴ: എം ശിവശങ്കർ അഞ്ചാം പ്രതി

38
0

ലൈഫ് മിഷൻ  കോഴ ആരോപണത്തിൽ എം ശിവശങ്കർ അഞ്ചാം പ്രതി. ആറുപേരെ പ്രതിയാക്കിയാണ് ഇഡി കേസെടുത്തിരിക്കുന്നത്. പുതിയതായി തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി  ഇഡി പ്രതിയാക്കിയിട്ടുണ്ട്. ശിവശങ്കരനെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.ലൈഫ് മിഷൻ കോഴ ആരോപണത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തത്. 6 പേരെ പ്രതി  ചേർത്ത കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതിയാണ്.  സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ ലോക്കറിൽ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ ശിവശങ്കറിന് നൽകിയ കമ്മീഷൻ തുകയാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. കേസിൽ 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി ഇ ഡി പറയുന്നു. സരിത് , സന്ദീപ് എന്നിവർക്ക്  59 ലക്ഷം രൂപ ലഭിച്ചു. കേസിൽ ഒരാളെ കൂടി പുതിയതായി പ്രതിചേർത്തു. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇഡി പ്രതിയാക്കിയത്. യദുകൃഷ്ണന്  3 ലക്ഷം രൂപ കോഴ ലഭിച്ചെന്നാണ് ആരോപണം. യൂണിറ്റാക് കമ്പനിയെ സരിതിന് പരിചയപ്പെടുത്തിയത് ഇയാളാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ . അതേസമയം കോഴ ആരോപണത്തിൽ എം ശിവ ശങ്കർ എല്ലാം നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ കെട്ടിച്ചമച്ച കഥയാണെന്ന് ശിവശങ്കർ ആവർത്തിച്ചു. ശിവശങ്കരന്റെ കുറ്റസമ്മതൊഴി ഇല്ലാതെയാണ്  ഇഡിയുടെ അറസ്റ്റ് .

Previous articleബിബിസിയുടെ ഓഫിസുകൾക്കെതിരായ റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു
Next articleഅദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി 17 ന് സുപ്രീംകോടതി പരിഗണിക്കും