Home News ലൈഫ് മിഷൻ: അർഹതയുണ്ടെങ്കിൽ അവർക്ക് വീട് നൽകുമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ: അർഹതയുണ്ടെങ്കിൽ അവർക്ക് വീട് നൽകുമെന്ന് മുഖ്യമന്ത്രി

22
0
ലൈഫ് മിഷൻ്റെ  ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിക്ക് വീടിന് അർഹതയുണ്ടെങ്കിൽ അവർക്ക് വീട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വീട് നിർമിക്കാൻ 4 ലക്ഷം രൂപ നൽകുന്ന ഒരേ ഒരു സംസ്ഥാനം കേരളം മാത്രമെന്ന് മന്ത്രി എം.ബി.രാജേഷ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ഇരുവരും. ലൈഫ് മിഷൻ പദ്ധതി പ്രതിസന്ധിയിലായെന്ന പ്രതിപക്ഷആരോപണത്തെ കൃത്യമായ കണക്കുകൾ സഹിതമാണ് ഭരണപക്ഷം തുറന്ന് കാട്ടിയത്. വീട് നിർമിക്കാൻ  രാജ്യത്ത് ഏറ്റവും കൂടുതൽ തുക നൽകുന്നത് കേരളമാണെന്ന് മന്ത്രി എം.ബിരാജേഷ് പറഞ്ഞു. ഒരു വിടിന്4 ലക്ഷം രൂപയാണ് നൽകുന്നത്.cpim 1273 വീടുകൾ നിർമ്മിച്ചു നൽകി. KPCC നൽകുമെന്ന് പറഞ്ഞ 1000 വീടുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ മന്ത്രി വെല്ലുവിളിച്ചു.ലൈഫ് മിഷൻ്റെ  ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിക്ക് വീടിന് അർഹതയുണ്ടെങ്കിൽ അവർക്ക് വീട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി ലൈഫിന്റെ അർത്ഥം കാത്തിരിപ്പ് എന്നാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടിസ് നൽകിയ പി.കെ. ബഷീർ എം.എൽ.എയുടെ വിമർശനം. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പിക്കർ അടിയന്തര പ്രമേയനോട്ടീസിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി
Previous articleഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി: ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല
Next articleട്രാൻസ്മെൻ ആയ സഹദ് കുഞ്ഞിന് ജന്മം നൽകി: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ