Home News ലഹരിക്കെതിരെ സന്ദേശം: ചലഞ്ചുമായി ബോബി ചെമ്മണ്ണൂർ

ലഹരിക്കെതിരെ സന്ദേശം: ചലഞ്ചുമായി ബോബി ചെമ്മണ്ണൂർ

38
0

ലഹരിക്കെതിരെ ഫുട്ബോൾ ലഹരിയെന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂർ… മറഡോണയുടെ സ്വർണ ശിൽപവും വഹിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര… ലോകകപ്പ് ഫൈനലിന് മുമ്പ് മറഡോണയുടെ സ്വർണ ശിൽപം ഖത്തറിൽ എത്തിക്കുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണം… യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരം കാര്യവട്ടം സർവകലാശാല ക്യാമ്പസിൽ നടന്നു.ലഹരിക്കെതിരെ ഫുട്ബോൾ ലഹരി, ഇന്ത്യ അടുത്ത ലോകകപ്പ് കളിക്കും. .. ഈ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും തിരഞ്ഞെടുത്ത ക്യാമ്പസുകളിലൂടെ യാത്ര കടന്നുപോകും. മംഗലാപുരം വഴി ഗോവയിലൂടെ മുംബൈയിലെത്തി ഖത്തറിലേക്ക് പോകുന്ന തരത്തിലാണ് യാത്ര. ക്യാമ്പസുകളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ യാത്രയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്ത്രിമാരായ പി പ്രസാദ്, ആന്റണി രാജു, രമ്യഹരിദാസ് എംപി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി ആഘോഷപരിപാടികളും ക്യാമ്പസിൽ സംഘടിപ്പിച്ചു.ലഹരിക്കെതിരെ ഒരുകോടി ഗോളടിക്കും. ഖത്തിറിലെത്തി വിവിധ ഫൈനലുകളിൽ മറഡോണയുടെ സ്വർണശിൽപം പ്രദർശിപ്പിക്കും. പിന്നീട് ഖത്തറിലെ മ്യൂസിയത്തിന് ശിൽപം കൈമാറും.

Previous article45 ഇടത്ത് റോസ്ഗാര്‍ മേള; നാളെ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കും; കേന്ദ്ര സര്‍ക്കാര്‍
Next articleഖത്തർ ലോകകപ്പ്: അര്‍ജന്‍റീന-സൗദി അറേബ്യ പോരാട്ടം നാളെ