Home News റേഷന്‍കടകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

റേഷന്‍കടകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

38
0

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍. ഇ-പോസ് സെര്‍വര്‍ വീണ്ടും പണിമുടക്കിയതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റേഷന്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. ഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം. 30 വരെയാണ് ഈ രീതി നടപ്പാക്കുക.ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളില്‍ പിറ്റേന്ന് ഉച്ചയ്ക്കു ശേഷമായിരിക്കും. സര്‍വറിന്റെ ശേഷിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെയാവും.ഷിഫ്റ്റ് ഇങ്ങനെ: മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ 25,28,30 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 26, 29 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 26, 29 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 25,28,30 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ

Previous articleഖത്തർ ലോകകപ്പ്: ബ്രസീലിന് ജയത്തോടെ തുടക്കം
Next articleനോട്ടറി നിയമനവും പുതുക്കലും ഇനി ഓണ്‍ലൈനായി; പോര്‍ട്ടല്‍ നിലവില്‍ വന്നു