Home News റബ്ബർ കർഷകർക്ക് തിരിച്ചടിയായി നീതി ആയോഗിന്റെ ശുപാർശ

റബ്ബർ കർഷകർക്ക് തിരിച്ചടിയായി നീതി ആയോഗിന്റെ ശുപാർശ

26
0
റബ്ബർ സുഗന്ധവ്യഞ്ജന കർഷകർക്ക് തിരിച്ചടിയായി നീതി ആയോഗിന്റെ ശുപാർശ. ബോർഡ് അനിവാര്യമല്ല എന്ന നീതിയോഗിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം. പാർലമെന്റിലും ഈ വിഷയം പ്രതിഷേധത്തിന് ഇടയാക്കി. റബ്ബർ സുഗന്ധവ്യഞ്ജന കർഷകരെ ഇരുട്ടിലാക്കുന്ന ശുപാർശയാണ് നീതി ആയോഗിന്റേത്. കാർഷിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഇരു ബോർഡുകളും നിർത്തലാക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുമെന്ന ആശങ്ക കർഷകർക്കിടയിൽ ശക്തമാവുകയാണ്. ബോർഡ് അനിവാര്യമല്ല എന്നും പ്രവർത്തനം അവസാനിപ്പിക്കണം എന്നുമാണ് നീതി ആയോഗിന്റെ ശുപാർശ. റബ്ബർ കർഷകരും സുഗന്ധന കർഷകരും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് നീതി ആയോഗിന്റെ വളരെ പ്രതികൂലമായ നിർദ്ദേശമെന്നും വൻകിട വ്യാപാരികളെയും വാണിജ്യ വിഭാഗത്തെയും സഹായിക്കുന്നതാണ് നീതി ആയോഗിന്റെ ശുപാർശയെന്നും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. സാധാരണ കർഷകർക്കും ഇടത്തരം കർഷകർക്കും പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാത്ത വ്യാപാര അധിഷ്ഠിതമായിട്ടുള്ള തലങ്ങളിൽ മാത്രം ഗുണം നൽകുന്നതിന് ആയിട്ടാണ് നീതി ആയോഗും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്ന രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.പാർലമെന്റിലെ ഇരുസഭകളിലും ഈ വിഷയം വലിയ പ്രതിഷേധത്തിന് ഇടയാക്കി.നീതി ആയോഗിന്റെ നിരീക്ഷണവും വാണിജ്യ മന്ത്രാലയത്തിന്റെ നിലപാടും വിലയിരുത്തിയ ശേഷമാകും കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക
Previous articleഇന്ത്യ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: നാളെ മിർപൂരിൽ തുടക്കം
Next articleവിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദേശം