Home News രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡൻ ഇനി ‘അമൃത് ഉദ്യാന്‍’: പേര് മാറ്റി കേന്ദ്രം

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡൻ ഇനി ‘അമൃത് ഉദ്യാന്‍’: പേര് മാറ്റി കേന്ദ്രം

54
0

രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പേര് മാറ്റിയിരിക്കുന്നത്.നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഞായറാഴ്ച നിര്‍വഹിക്കും.  ‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാന്‍ എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പേര് നല്‍കി’- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയില്‍ അറിയിച്ചു.

Previous articleതൃപുര നിയമസഭാ തെരഞ്ഞെടുപ്പ് :BJP – IPFT സഖ്യം തകരുന്നു
Next articleവൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽ മേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും:  വി ശിവൻകുട്ടി