രാജ്യാന്തര ചലചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്ത മലയാള ചിത്രം അറിയിപ്പ് ,ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്ക്,ഹൂപ്പോ എന്നീ മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദർശനമാണ് മേളയിലേത്. ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. ലൈവ് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന മുർണോവിന്റെ നോസ്ഫെറാറ്റു വൈകിട്ട് ആറിന് ടാഗോറിൽ പ്രദർശിപ്പിക്കും. നിർമ്മാണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ചിത്രത്തിന് തത്സമയ സംഗീതം ഒരുക്കുന്നത് വിഖ്യാത സംഗീതജ്ഞൻ ജോണി ബെസ്റ്റ് ആണ്.
അന്തരിച്ച ചലച്ചിത്രപ്രതിഭ പ്രതാപ് പോത്തൻ നായകനായ കാഫിർ , ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്സ് , വീറ്റ് ഹെൽമർ ചിത്രം ദി ബ്രാ ,റഷ്യൻ ചിത്രം ബ്രാറ്റൻ ,ദി ബ്ലൂ കഫ്താൻ , പ്രിസൺ 77 , യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, ദി ഫോർ വാൾസ് , കൊർസാജ് , ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും . മലയാളി സംവിധായകൻ പ്രതീഷ് പ്രസാദിന്റെ നോർമൽ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദർശനവും ഇന്നു നടക്കും.