രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് NSO ദേശീയ സ്ഥിതി വിവരക്കണക്കുകൾ. വിലക്കയറ്റം നഗരങ്ങളെക്കാൾ കൂടുതൽ ബാധിക്കുന്നത് ഗ്രാമങ്ങളെ. അതേ സമയം കേരളത്തിൽ വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെ . വിലക്കയറ്റാൻ നിയന്ത്രിക്കാൻ എല്ലാം നടപടികളും സ്വീകരിച്ച് എന്ന് കേന്ദ്രസർക്കാർ അവകാശവാദം ഉന്നയിക്കുമ്പോഴും രാജ്യത്ത് വിലക്കയറ്റം അതി രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് NSO നൽകുന്നത്..രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി. മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യക്താമാക്കി.ഡിസംബറിൽ 5.72 ആയിരുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. .നഗരങ്ങളെക്കാൾ വിലക്കയറ്റം രൂക്ഷമാകുന്നത് ഗ്രാമങ്ങളിൽ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ തോത് 6 ശതമാനം ആയപ്പോൾ ഗ്രാമങ്ങളിൽ അത് 6.9 ശതമാനമായി ഉയർന്നു.വിലക്കയറ്റം ആറുശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിലപാട്. 2022 ജനുവരിയിൽ 6.04 ശതമാനമായിരുന്നു വിലക്കയറ്റം. തുടർന്നുള്ള 10 മാസം വിലക്കയറ്റ തോത് ആറ് ശതമാനത്തിനു മുകളിലായിരുന്നു. ഈ ഘട്ടത്തിൽ ആർബിഐ തുടർച്ചയായി റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും പ്രയോജനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനുവരിയിലെ പണപ്പെരുപ്പ തോത്. അതെ സമയം കേരളത്തിൽ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ കുറവാണ്. സംസ്ഥാന സർക്കാരിന്റെ സംയോജിതമായി ഇടപെടലാണ് കേരളത്തിൽ വിലക്കയറ്റത്തോത്ത് കുറയാൻ കാരണം.എന്നാൽ പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാർക്ക് വന്‍ തിരിച്ചടിയാണ്. വിലക്കയറ്റത്ത തോത് കുറയ്ക്കാൻ കേന്ദ്രസർക്കാന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസഹം ആകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു