നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ
പുതുതായി നിർമ്മിച്ച രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.പൊതുമേഖലയിലെ കമ്പനികള്‍ കാലോചിതമായി മുന്നോട്ടുപോയാല്‍ നാടിന്റെ പുരോഗതിയ്ക്ക് ആക്കം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ് വേ യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ സിയാലും ഇടംപിടിച്ചു.
ആഭ്യന്തര യാത്രയ്ക്കും രാജ്യാന്തര യാത്രയ്ക്കുമായി ഓരോ ടെർമിനലുകൾ സിയാലിൽ നിലവിലുണ്ട്. ഇതിന് പുറമേയാണ് ബിസിനസ് ജെറ്റ് ടെർമിനൽ കൂടി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികൾ, ബിസിനസ് കോൺഫറൻസുകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ യാത്ര തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് ജെറ്റ് ടെർമിനൽ പ്രയോജനപ്പെടുത്താന്‍ കഴിയും.മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളമാണെന്ന് സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കു ശേഷമുള്ള ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഉള്‍പ്പെടെ ഫലമായി വ്യവസായ, സേവന മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 40,000 ചതുരശ്രയടിയോടെ
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് സിയാലില്‍ യാഥാര്‍ഥ്യമായത്. .അതിസുരക്ഷാ വിഭാഗത്തിലുള്ള അതിഥികൾക്കായി സേഫ് ഹൗസ്. സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, എന്നതെല്ലാം സവിശേഷതകളാണ്.
30 കോടി രൂപ ചെലവിൽ പത്ത് മാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ് വേ പ്രവർത്തിക്കും.
താരതമ്യേന കുറഞ്ഞ ചെലവിൽ ബിസനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാൽ മുന്നോട്ടുവയ്ക്കുന്നുണ്ട്.