Home News രാജി സന്നത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി

രാജി സന്നത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി

46
0

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജി സന്നത അറിയിച്ചതായി റിപ്പോർട്ട്. ഗവർണർ നടത്തിയ ഛത്രപതി ശിവജിക്കെതിരായുള്ള വിവാദ പരാമർശം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ അതൃപ്തിയുണ്ടാകി. ഇതിനു മുൻപും ഇത്തരം വിവാദ പ്രസ്ഥാവനകൾ ഗവർണർ ഭഗത് സിംഗ് കോഷിയാരി നടത്തിയിരുന്നു.
ഛത്രപതി ശിവജി പഴയകാല നായകനായിരുന്നുവെന്നും എന്നാൽ ഈ കാലത്തിൽ ശിവജിക്ക് യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ പരാമർശം. പ്രസ്ഥാവന വിവാദമായതോടെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഗവർണറെ ഉടൻ പുറത്താക്കിയില്ലെങ്കിൽ മഹാരാഷ്ട്ര വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾക്ക് സാക്ഷിയാക്കുമെന്നും പ്രതിപക്ഷത്തിരിക്കുന്ന ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചു. മറാത്തി വംശജരുടെ കാണപ്പെട്ട ദൈവമായ ഛത്രപതി ശിവജിയെ ഗവർണർ അപകീർത്തിപ്പെടുത്തിയത് ശിവസേന ഷിൻഡെ പക്ഷത്തിനെയും ചൊടുപ്പിച്ചു. ചരിത്ര നായകൻമാരെ അവഹേളിക്കുന്നത് ഗവർണറുടെ പതിവാണെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ വിമർശിച്ചു. ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റി നിർത്തിയാൽ മുംബൈയുടെ സാമ്പത്തിക തലസ്ഥാനമെന്ന പദവി കാണില്ലെന്നായിരുന്നു ഗവർണർ ഇതിനു മുൻപ് ഉണ്ടാക്കിയ വിവാദം. മുംബൈ സ്ഫോടനത്തിൽ ധീര രക്തസാക്ഷിത്വം വരിച്ചവരുടെ അനുസ്മരണത്തിൽ രക്തസാക്ഷി സ്മാരകത്തിൽ കോഷിയാരി പുഷ്പചക്രം സമർപ്പിക്കാൻ ചെരുപ്പ് ധരിച്ച് കയറിയതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗവർണറുടെ പ്രവർത്തി ബിജെപി ഉന്നത നേതൃത്വങ്ങളെ അതൃപ്തിയിലാക്കി. ഈ സാഹചര്യത്തിലാണ് ഗവർണർ രാജി സന്നത അറിയിച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

Previous articleചെറിയ പനിയ്ക്കും ശ്വാസകോശരോഗത്തിനും ആൻ്റിബയോട്ടിക് നൽകരുത്; മാർഗനിർദേശവുമായി ഐസിഎംആർ
Next articleഖത്തർ ലോകകപ്പ്:കാമറൂൺ സെർബിയ മത്സരം സമനിലയിൽ