രണ്ടായിരം രൂപാ നോട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം.പി. നോട്ടുകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് എം.പി സുശീൽ കുമാർ മോദി സഭയിൽ ഉന്നയിച്ചത്.രണ്ടായിരം രൂപാ നോട്ട് പുറത്തിറക്കിയത് മോദി സർക്കാരിൻ്റെ നേട്ടമായി മുൻപ് ബി ജെ പി പ്രചാരണം നടത്തിയിരുന്നു. 2000 രൂപ നോട്ട് ഇപ്പോള്‍ വിപണിയില്‍ കാണാനില്ല. എടിഎമ്മില്‍ നിന്ന് പോലും ഇവ ലഭിക്കുന്നില്ല. ഇതിന് ലീഗല്‍ ടെന്‍ഡര്‍ ഇല്ലെന്നാണ് കേള്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസം രാജ്യസഭയിലെ ശൂന്യവേളയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.
500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കിയപ്പോഴാണ് 2000 നോട്ടുകളുടെ വിനിമയം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ആർബിഐ ഈ നോട്ടിന്റെ അച്ചടി നിർത്തിവെച്ചിരിക്കുകയാണ്. 2000ന്റെ കള്ളനോട്ടുകളാണ് വന്‍തോതിൽ പിടികൂടുന്നത്. ഈ നോട്ടുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും എംപി സഭയിൽ പറഞ്ഞു. ബി ജെ പിയുടെ മുതിർന്ന നേതാവ് തന്നെ പാർലമെന്റിൽ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുമ്പോൾ ഇക്കാര്യത്തിൽ ഗുരുതര വീഴ്ച്ച തന്നെയാണ് തുറന്ന് കാട്ടുന്നത്.