Home News രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

22
0

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ  പദ്ധതികള്‍ നടപ്പിലാക്കും. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.  ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.-മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് പിണറായി സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ സംസ്ഥാനതലഉദ്ഘാടനം.  100 ദിവസം കൊണ്ട് 15896.03 കോടിയുടെ  പദ്ധതികള്‍ നടപ്പാക്കും. ആകെ 1284 പ്രോജക്റ്റുകള്‍, 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരിക്കും. പച്ചക്കറി ഉല്‍പ്പാദനത്തിന്  ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും തുടങ്ങും.സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള  പദ്ധതി നടപ്പിലാക്കും. ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.വ്യവസായ വകുപ്പിന്റെ പദ്ധതിയായ  ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത്  വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി
വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള
പരിപാടികളാണ് നടപ്പിലാക്കുക.  പ്രോജക്റ്റുടെ പുരോഗതി വെബ്‌സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleകേരളത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി
Next articleഇന്ത്യയ്ക്ക് അഭിമാനം: ISROയുടെ SSLV ഡി2 വിക്ഷേപണം വിജയകരം