ആഗോള വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ. യൂട്യൂബിന്റെ പുതിയ സിഐഒ ആയി ഇന്ത്യൻ വംശജൻ നീൽ മോഹനെ നിയോഗിച്ചു. സിഐഒ സൂസൻ വൊയിജീസ്‌കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നീൽ മോഹൻ ചുമതല നൽകിയത്. നിലവിൽ ചീഫ് പ്രൊഡക്ട് ഓഫീസറാണ് അദ്ദേഹം.ഇന്നലെ യൂട്യൂബ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2008 മുതൽ ഗൂഗിളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു നീൽ. ചീഫ് പ്രൊഡക്‌ട് ഓഫീസറായ യൂട്യൂബ് ടിവി, യൂട്യൂബ് മൂസിക്, യൂട്യൂബ് പ്രീമിയം, ഷോട്ട്‌സ് എന്നിവ കൊണ്ടുവരുന്നതിൽ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോഴാണ് അദ്ദേഹം ഏറെ ശ്രദ്ധിച്ചത്. സാൻ ഫ്രാൻസിസ് കോയിലാണ് നീൽ മോഹന്റെ താമസം. ടെക്‌നിക്കൽ സപ്പോർട്ട് ആയിട്ടായിരുന്നു നീൽ മോഹൻ അദ്ദേഹത്തിന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്. പിന്നീട് 2008 ൽ ഡബിൾക്ലിക്ക് എന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. അതേ വർഷം ഈ കമ്പനി ഗൂഗിൾ ഏറ്റെടുത്തതോടെ നീലിന്റെ ഭാഗ്യകാലം ആരംഭിച്ചു. ഗൂഗിളിന്റെ സീനിയർ വൈസ് പ്രസിഡന്റും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുന്ദർ പിച്ചെ, സത്യ നടേല്ല, ശാന്തനു നാരായണൻ യൂട്യൂബിന്റെ സിഐഒമാരായ മറ്റ് ഇന്ത്യക്കാർ