യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിച്ചതിനും ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും തിരുവനന്തപുരം വിജിലൻസ് യുണിറ്റിലെ പോലീസുകാരനെതിരെ അരുവിക്കര പൊലീസ് കേസെടുത്തു. അരുവിക്കര കാച്ചാണി സ്വദേശി സാബു പണിക്കർ ക്കെതിരെയാണ് കേസ്.നെടുമങ്ങാട് സ്വദേശിയായ നാല്‍പത്കാരിയെ പീഡിപ്പിച്ച്, വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച പോലീസുകാരനെതിരെയാണ് കേസെടുത്തത്.പൊലീസ് വിജിലൻസ് ഗ്രേഡ് എസ്‌സിപിഓ സാബു പണിക്കറെ പ്രതിയാക്കിയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നതെന്നും ഇയാൾ ഒളിവിലാണെന്നും അരുവിക്കര സിഐ എസ്.ഷിബുകുമാർ അറിയിച്ചു.യുവതിയുടെ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 7 വർഷമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മാത്രമല്ല യുവതിയെ വിവിധയിടങ്ങളിൽ കൊണ്ട് പോയി, പലപ്പോഴും പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ അടുത്തയിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിനെ തുടർന്നാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്.