Home News മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

49
0

മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നവർക്ക്‌ മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ്‌ നിയമഭേദഗതി ബില്ലിലെ മുഖ്യശുപാർശ. മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമ ഭേദഗതി 2022 ന്റെ കരടിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി.ഡിസംബർ ഏഴ് വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം. ശീതകാലസമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ‘മൃഗങ്ങളുടെ ജീവന്‌ ആപത്തോ അംഗവൈകല്യമോ ഉണ്ടാക്കുന്ന രീതിയിലുള്ള നിഷ്‌ഠൂരമായ പീഢനങ്ങൾ’ –-എന്ന വകുപ്പ്‌ നിയമഭേദഗതിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിഷ്‌ഠൂര പീഢനങ്ങൾക്ക്‌ ഒരു വർഷം മുതൽ മൂന്ന്‌ വർഷം വരെ തടവ്‌ ലഭിക്കും. 50,000 മുതൽ 75,000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. മൃഗങ്ങളെ കരുതിക്കൂട്ടി കൊലപ്പെടുത്തുന്നവർക്ക്‌ പരമാവധി അഞ്ച്‌ വർഷം വരെ തടവ്‌ ലഭിക്കും.

Previous articleഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി
Next articleശബരിമലയിൽ തീർഥാടക തിരക്ക് : 63, 130 പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്