Home News മൂന്ന് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു

മൂന്ന് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു

40
0

മൂന്ന് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. തെരഞ്ഞെടുപ്പു കമ്മീഷനെ ശാക്തീകരിക്കുന്നതിനും സ്വതന്ത്രമാക്കുന്നതിനുമുള്ള ഭരണഘടനാഭേദഗതി ബിൽ, മഹാത്മാഗാന്ധി തൊ‍ഴിലുറപ്പു പദ്ധതി ഫലപ്രദമാക്കാനുള്ള നിയമഭേദഗതി ബിൽ, മോട്ടോർ വാഹന നിയമം ജനോപകാരപ്രദമായി പുതുക്കാനുള്ള ഭേദഗതി ബിൽ എന്നീ മൂന്ന് സ്വകാര്യ ബില്ലുകളാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അടക്കമുള്ള കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ നിശ്ചിതമാനദണ്ഡങ്ങൾ മുന്നോട്ടു വയ്ക്കുന്നതാണ് ഭരണഘടനാഭേദഗതി ബിൽ. ഇവരുടെ പേരുകൾ ശുപാർശ ചെയ്യാൻ ഒരു സമിതിയെ നിയോഗിക്കണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക് സഭാ സ്പീക്കർ, ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ് എന്നിവരാണ് ഈ സമിതിയിൽ വേണ്ടത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഒഴിയുമ്പോൾ കമ്മീഷനിലെ മുതിർന്ന അംഗത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ പദവിയിൽ നിയമിക്കണം. അങ്ങനെ നിയമിക്കപ്പെടേണ്ട വ്യക്തിയ്ക്ക് അയോഗ്യതയുള്ളതായി സമിതി രേഖാമൂലം അഭിപ്രായപ്പെട്ടാലേ മറ്റൊരാളെ ആ സ്ഥാനത്ത് നിയമിക്കാവൂ എന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്..തൊ‍ഴിലുറപ്പു പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 600 രൂപയെങ്കിലുമാക്കുക, ഉപഭോക്തൃവില സൂചികയനുസരിച്ച് ഇത് കാലാകാലങ്ങളിൽ കൂട്ടുക, ഒരു കുടുംബത്തിൽ ഒരാൾക്കുമാത്രം തൊ‍ഴിൽ നല്കും എന്ന നിബന്ധന ഉപേക്ഷിക്കുക എന്നു തുടങ്ങിയ നിർദ്ദേശങ്ങളാണ് മഹാത്മാഗാന്ധി തൊ‍ഴിലുറപ്പു പദ്ധതി നിയമഭേദഗതി ബില്ലിൽ ഉള്ളത്. വാഹ നാപകടങ്ങൾക്ക് നഷ്ടപരിഹാരം തേടാൻ അടുത്തിടെ കേന്ദ്ര സർക്കാർ ആറു മാസം സമയപരിധി നിശ്ചയിച്ചത്. ഒട്ടേറെ പേർക്ക് ആനുകൂല്യം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അവസരം നൽകുന്നത് ഒഴിവാക്കണമെന്നതാണ് മൂന്നാമത്തെ ബിൽ . തേർഡ് പാർട്ടി പോളിസി പ്രകാരം ഡ്രൈവർക്കു പുറമേ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ ഇൻഷൂറൻസ് കമ്പനികൾക്ക് ബാധ്യതയില്ല. പോളിസി ഉടമ ഒഴികെ വാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരെയും തേർഡ് പാർട്ടി എന്ന പരിധിയിൽ കൊണ്ടുവരണം എന്ന് ബിൽ നിർദ്ദേശിക്കുന്നു.

Previous articleഅതിവേഗ റെയില്‍ പദ്ധതി : 20,000 കണ്ടല്‍ മരങ്ങള്‍ വെട്ടാന്‍ ഹൈക്കോടതി അനുമതി
Next articleവോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി:അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും