Home News മുൻ ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ: ഉത്തരവിറക്കി കേന്ദ്രം

മുൻ ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ: ഉത്തരവിറക്കി കേന്ദ്രം

23
0
വിവാദ വിധികൾ പുറപ്പെടുവിച്ച മുൻ ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രപ്രദേശിന്റെ ഗവർണ കേന്ദ്രം നിയമിച്ചു.ഗവർണറായുള്ള അബ്ദുൾ നസീറിന്റെ നിയമനം ഇതിനോടകം തന്നെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. അതേസമയം മഹാരാഷ്ട്രയിൽ ഭഗത് സിങ് കോഷിയാരിക്ക് പകരം രമേശ് ബോയ്സ് ഗവർണറായി ചുമതലയേൽക്കും. ഏഴ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റുകയും ആറു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജി എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശിലെ ഗവർണറായി നിയമിച്ചത് രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്. സുപ്രധാന ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചിൽ അബ്ദുൾ നസീറും അംഗമായിരുന്നു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്യാനുള്ള ഹർജികൾ തള്ളിയതും അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ്.ഇതിന്റെ പ്രത്യുപകരമായ ആണോ ഗവർണർ പദം നൽകിയത് എന്നുള്ള രാഷ്ട്രീയ വിമർശനങ്ങളും ഇതിനോടകം തന്നെ ഉയർന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീർ അടുത്തിടെയാണ് വിരമിച്ചത്. ഇതിനു പിന്നാലെയാണ് ഗവർണറായി നിയമിച്ചത്. അബ്ദുൾ നസീറിന്റെ രാഷ്ട്രീയ വിധികളിലും കലർത്തപ്പെട്ടിരുന്നോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.. കൂടാതെ വിവാദ ചുഴിയിൽപ്പെട്ട ഭഗത് സിങ് കോശിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടർന്ന് അരുൺ ഖണ്ഡ് ഗവർണർ രമേശ് ബയ്‌സിനെയാണ് മഹാരാഷ്ട്ര ഗവർണറായി നിയമിച്ചത്.ഇതിനും പുറമേ സിപി രാധാകൃഷ്ണനെ നിയമിച്ചു. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ കെ മാത്തൂറിന്റെ രാജിയും രാഷ്ട്രപതി ഭവനും സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേർഡ് ബ്രിഗേഡിയർ ബിഡി മിശ്ര ലഡാക്കിൽ ലഫ്റ്റനന്റ് ഗവർണറാകും. നിലവിൽ അരുണാചൽ പ്രദേശ് ഗവർണറാണ് അദ്ദേഹം . ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ബിഹാറിലും ഗവർണറാകും. അനസൂയ ഉയ്യെ മണിപ്പൂർ ഗവർണർമാരെയും മാറ്റി നിയമിച്ചു
Previous articleഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായ് ബംഗുളൂരുവിലേക്ക് മാറ്റും
Next articleപകര്‍പ്പാവകാശ കേസ്: കാന്താരയുടെ നിർമാതാവിനെയും സംവിധായകനെയും ചോദ്യം ചെയ്തു