Home News മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്‍

57
0

മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി തേടി തമിഴ്‌നാട്. 15 മരങ്ങൾ മുറിക്കാനാണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കണമെന്ന് തമിഴ്നാട് വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.അണക്കെട്ട് ബലപ്പെടുത്തൽ പൂർത്തിയാക്കാൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യമുന്നയിച്ചിട്ടുണ്ട്. നേരത്തെ മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയിരുന്നു. മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയും ഇറക്കിയിരുന്നു.എന്നാൽ സംഭവം വിവാദമായതോടെ, മരംമുറി ഉത്തരവ് കേരള സർക്കാർ റദ്ദാക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികളുമായി തമിഴ്നാട് മുന്നോട്ടുപോകുന്നത്. ഇതുവഴി സുരക്ഷ കണക്കിലെടുത്ത് പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കാനാകുമെന്നും തമിഴ്‌നാട് കൈവശം വയ്ക്കുന്നു.അടിത്തറപോലും കെട്ടാത്ത വെറും മൂന്നടി മാത്രം പ്രവർത്തന ചെയ്ത് കെട്ടിപ്പൊക്കിയ 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുള്ള ഡാമാണ് ബേബിഡാം. 118 അടിയിൽ നിന്ന് ജലനിരപ്പുയർത്താൻ ഷട്ടർ നിർമ്മിക്കാനിറങ്ങിയ തമിഴ്നാട് ആ പദ്ധതി ഒഴിവാക്കി ഈ മണ്ണ് നീക്കിയ സ്ഥലത്ത് ഡാം നിർമ്മിക്കുകയായിരുന്നു. ബേബി ഡാമിനൊപ്പം എർത്ത് ഡാം കൂടി ശക്തിപ്പെടുത്തുകയാണെങ്കിൽ അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയർത്താൻ സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെടാനാകുമെന്നാണ് തമിഴ്നാടിന്റെ വിലയിരുത്തൽ

Previous articleമണ്ഡലകാല തീര്‍ഥാടനത്തിനൊരുങ്ങി ശബരിമല; ഇന്ന് നട തുറക്കും
Next articleമയക്കുമരുന്നിനെതിരെ ‘ഗോള്‍ ചലഞ്ച്’; ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും