Home News മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണം; വിധി തിങ്കളാഴ്ച

മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണം; വിധി തിങ്കളാഴ്ച

84
0

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്.സാമ്പത്തിക സംവരണത്തിനായി ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലാണ് വിധി പറയുന്നത്. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്.ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സെപ്റ്റംബര്‍ 13 മുതല്‍ വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെബി പര്‍ദ്ദിവാല എന്നിവരാണ് ബെഞ്ചിലുള്ളത്. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്തത്

Previous articleഎഞ്ചിനീയര്‍മാരെ വാസ്തു പഠിപ്പിക്കുന്ന പുതിയ പദ്ധതിയുമായി  കേന്ദ്രം
Next articleട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; പ്രതി പിടിയില്‍