Home News മിൽമ പാൽ വിലവർധന: ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാൽ വിലവർധന: ഇന്ന് മുതൽ പ്രാബല്യത്തിൽ

34
0

മിൽമ പാൽ വിലവർധന പ്രാബല്യത്തിൽ. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടിയത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായി. വില വർധനയിലൂടെ അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് അധികമായി ലഭിക്കുക.ഇളം നീല പായ്ക്കറ്റിലുള്ള 500 മില്ലി ലീറ്ററിന്‍റെ ടോൺഡ് പാലിന് പുതിയ വില 25രൂപയാണ് പഴയ വില 22 രൂപയും. കടുംനീല പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് – പുതിയ വില 26രൂപ. പശുവിൻപാലിന്‍റെ പുതിയ വില 28 രൂപയാണ്. വെള്ള പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്ററിന് 28 രൂപയായി. വില വർധനവിലൂടെ നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.

Previous articleജി-20 അദ്ധ്യക്ഷ സ്ഥാനം: ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും
Next articleഖത്തർ ലോകകപ്പ്: പോളണ്ടിനെ തകർത്ത് അർജന്റീന പ്രീ ക്വർട്ടറിൽ