Home News മികച്ച സ്വീകാര്യത നേടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ തിയ്യേറ്ററുകളിൽ

മികച്ച സ്വീകാര്യത നേടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ തിയ്യേറ്ററുകളിൽ

27
0

മികച്ച സ്വീകാര്യത നേടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’. നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന നായികയായി എത്തിയ ചിത്രമാണ് ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’.  ചിത്രത്തിൽ ഷറഫുദീനാണ്  നായകൻ.വലിയ പ്രതീക്ഷയോടെ തന്നെയാണ് ഭാവനയുടെ തിരിച്ച് വരവിനെ പ്രേഷകർ കാത്തിരുന്നത്.ആ കാത്തിരിപ്പ് വെറുതെയായില്ലെന്നുള്ള പ്രതികരണമാണ് പ്രേഷകരിൽ നിന്ന് ലഭിക്കുന്നതും.ഭാവനയുടെ ഒപ്പമുള്ള അഭിനയ അനുഭവങ്ങള്‍ മനോഹരമായിരുന്നെന്ന് ചിത്രത്തിൽ ഒപ്പം അഭിനയിച്ചവർ പറഞ്ഞു.2017ൽ പൃഥിരാജിന്റെ നായികയായി ആദംജോൺ എന്ന ചിത്രത്തിലാണ്‌ മലയാളത്തിൽ ഭാവന അവസാനം അഭിനയിച്ചത്‌.  വീണ്ടും മലയാളത്തിൽ സജീമാവുന്ന ഭാവനയ്ക്ക് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളൊക്കെ ആശംസകൾ നേർന്നിരുന്നു. മാധവൻ, ജാക്കി ഷെറഫ്,  മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ, പാർവതി തിരുവോത്ത്, പ്രിയ മണി തുടങ്ങിയ താരങ്ങളാണ്‌ സമൂഹമാധ്യമങ്ങളിലൂടെ ‘വെൽക്കം ബാക്ക് ഭാവന’ എന്ന് ആശംസ അറിയിച്ചത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ഷറഫുദീനാണ് ചിത്രത്തിലെ നായകൻ.കൂടാതെ അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ .ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം

Previous articleഹിൻഡൻ ബർഗ് റിപ്പോർട്ട്‌: തകർന്നടിഞ്ഞ് അദാനി ഓഹരികൾ
Next articleസാങ്കേതിക തകരാർ; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി