പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ.കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ല സമ്മേളനവും, കുടുംബ സംഗമവും കടുത്തുരുത്തി കടപ്പുരാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അക്രെഡിറ്റേഷൻ, ക്ഷേമനിധി, തുടങ്ങി അസോസിയേഷൻ നിരന്തരമായി ആവശ്യപ്പെടുന്ന വിഷയങ്ങൾ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തവണ ബഡ്ജറ്റിൽ അവതരിപ്പിക്കുന്നതിന് മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള നിവേദനം അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രിക്ക് കൈമാറി. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷനായിരുന്നു. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.